സേവിംഗ്സ് അക്കൗണ്ട്‌

അംഗങ്ങളുടെയും ഇടപാട്‌കാരുടെയും ഇടയില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിനുള്ള എക്കൌണ്ടാണിത്‌. നിക്ഷേപകന്‌ പണം ആവശ്യമായി വന്നാല്‍ എപ്പോള്‍ വേണമെങ്കിലും തുക പിന്‍വലിക്കാന്‍ സാധിക്കും. സുരക്ഷിതമായ ഈ സമ്പാദ്യ പദ്ധതിയില്‍ പരമാവധി 5.5% വരെ പ്രതിവര്‍ഷം പലിശ അനുവദിച്ചു വരുന്നുണ്ട്‌. കോര്‍ ബേങ്കിംഗ്‌ സംവിധാനം നടപ്പിലാക്കുന്നതോടെ എല്ലാ ബ്രാഞ്ചിലും ഇടപാട്‌ നടത്തുന്നതിനുള്ള സൌകര്യം. എ.ടി.എം സൌകര്യം ലഭ്യമാക്കും.

ഏതു വ്യക്തിക്കും സ്വന്തം പേരില്‍ എക്കൌണ്ട്‌ ആരംഭിക്കാന്‍ സാധിക്കും.ഒന്നിലധികം വ്യക്തികള്‍ ചേര്‍ന്ന കൂട്ടായ എക്കൌണ്ട്‌ ആരംഭിക്കാം

നിരക്ഷരരായ ആളുകള്‍ക്കും, അംഗപരിമിതരായ ആളുകള്‍ക്കും എക്കൌണ്ട്‌ ആരംഭിക്കാം. മൈനര്‍മാരായ കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കും എക്കൌണ്ട്‌ ആരംഭിക്കാം.

രജിസ്റ്റര്‍ചെയ്‌ത ഗ്രൂപ്പുകള്‍, വായനശാലകള്‍, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റു സഹകരണസ്ഥാപനങ്ങള്‍ എന്നിവക്ക്‌ എക്കൌണ്ട്‌ അനുവദിക്കാവുന്നതാണ്‌.