Thalassery Co-Operative Rural Bank

ഞങ്ങളെ കുറിച്ച്

23.09.1946 ല്‍ പി.സി.സി സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിക്കുകയും 01.07.1956 മുതല്‍ തലശ്ശേരി കോ-ഓപ്പ് റൂറല്‍ ബാങ്ക് എന്ന് നാമകരണം ചെയ്ത് പ്രവര്‍ത്തിച്ചുവരുന്നതുമായ നമ്മുടെ സ്ഥാപനം ക്ലാസ് 1 സ്പെഷ്യല്‍ ഗ്രേഡ് ബാങ്കായി സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ചുവരികയാണ്.

കാര്‍ഷികവും, കാര്‍ഷികേതരവമായ വിവിധ ആവശ്യങ്ങള്‍ക്ക് ബേങ്ക് വായ്പ നല്‍കി വരുന്നുണ്ട്. എന്നാല്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള യഥാര്‍ത്ഥ ആവശ്യക്കാര്‍ കുറവാണ്. വലിയ സംഖ്യയ്ക്കുള്ള വായ്പക്കാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്. നിക്ഷേപം വര്‍ദ്ധിപ്പിച്ചും, കുടിശ്ശിക പരമാവധി പിരിച്ചുകൊണ്ടും ഈ പ്രശ്നം പരിഹരിക്കാന്‍ ബേങ്ക് പരമാവധി ശ്രമിച്ചുവരികയാണ്. വായ്പ എടുക്കുന്ന മെമ്പര്‍മാര്‍ വായ്പാ ഗഡുക്കള്‍ കൃത്യമായി തിരിച്ചടക്കേണ്ടത് അനിവാര്യമാണ്. മാന്യമെമ്പര്‍മാരുടെ പൂര്‍ണ്ണ സഹകരണം ഇക്കാര്യത്തിലും ബേങ്ക് ആഗ്രഹിക്കുന്നു.

മുന്‍ വര്‍ഷങ്ങളിലെപ്പോലെ റിപ്പോര്‍ട്ട് വര്‍ഷത്തിലും പുന്നോല്‍ ഗവ. സ്കൂളിലെയും തലായി ഗവ. യു.പി. സ്കൂളിലെയും മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി പുസ്തകങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്.

നിര്‍ദ്ധന കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്കുള്ള കല്യാണ ആവശ്യത്തിന് 5 ശതമാനത്തിന് څമംഗല്യസൂത്രچ വായ്പയും കര്‍ഷകര്‍ക്ക് 7% നിരക്കില്‍ കാര്‍ഷിക വായ്പയും, സ്ത്രീ ശാക്തീകരണത്തിനും, ദാരിദ്യ നിര്‍മ്മാര്‍ജ്ജനത്തിനുമായുള്ള കുടുംബശ്രീ യൂനിറ്റുകള്‍ക്ക് സ്വയം തൊഴില്‍ വായ്പയും ബേങ്ക് അനുവദിച്ചുവരുന്നുണ്ട്.

മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തില്‍ ചൊക്ലി, മാഹി, പുന്നോല്‍ പ്രദേശത്തുള്ള മെമ്പര്‍മാര്‍ക്ക് പശു, കോഴി, ആട് എന്നിവ വളര്‍ത്തുന്നതിനു വേണ്ടിയുള്ള സബ്സിഡിയോട് കൂടിയുള്ള വായ്പകളും ബേങ്ക് അനുവദിച്ചുവരുന്നുണ്ട്. അതേ പോലെ റിസ്ക് ഫണ്ട് പദ്ധതിയില്‍ അംഗങ്ങളായി വായ്പ എടുത്ത മെമ്പര്‍മാര്‍ കൃത്യമായി വായ്പ അടച്ചുകൊണ്ടിരിക്കെ മരണപ്പെടുകയാണെങ്കില്‍ 1,50,000/- രൂപ വരെയുള്ള വായ്പകള്‍ക്ക് മുതലും, പലിശയനം അനുവദിക്കുന്ന സര്‍ക്കാര്‍ ആനുകൂല്യവും ലഭിക്കുന്നതാണ്. വര്‍ദ്ധിച്ചുവരുന്ന നിക്ഷേപത്തിന് ആനുപാതികമായി വായ്പക്കാരെ വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി വാഹനവായ്പയും, ഗൃഹോപകരണ വായ്പയും പുതിയതായി ആരംഭിച്ചിട്ടുണ്ട്.